ചെറുവാടി: സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ ഓഡിനേഷൻ കമ്മിറ്റി  ഫലസ്തീൻ ഐക്യ ദാർഢ്യ റാലി നടത്തി. ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളി ശുഹദാക്കളുടെ മഖ്ബറ സിയാറത്തോടെ ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. റാലി ചുള്ളിക്കാപറമ്പിൽ അവസാനിച്ചു.


ശേഷം നടന്ന ഐക്യ ദാർഢ്യ യോഗത്തിൽ കോ ഓഡിനേഷൻ കമ്മിറ്റി പ്രസിഡണ്ട്‌ ടി.എ ഹുസൈൻ ബാഖവി അധ്യക്ഷനായി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മൊയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുൽ ഗഫൂർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. പി. ജി മുഹമ്മദ്‌, പുത്തലത്ത് മൊയ്‌തീൻ, മുഹമ്മദ്‌ ശരീഫ് അമ്പലക്കണ്ടി, എ.കെ അബ്ബാസ് മാസ്റ്റർ, അസീസ് ചാത്തപ്പറമ്പ്, ഷബീർ മുസ്ലിയാർ കൂട്ടക്കടവത്ത്, റസീൽ ഹുദവി, മുഹമ്മദ്‌ ഫൈസി, അബ്ദുൽ മജീദ്, റാഫി ബാഖവി, ഒ.എം അഹ്‌മദ്‌ കുട്ടി മൗലവി, മൂലത്ത് മജീദ്, ഷാജു റഹ്മാൻ, കൊന്നാലത്ത് മമ്മദ്, സി.കെ അബ്ദുൽ റസാക്, എസ് മൻസൂർ മാസ്റ്റർ, ടി ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.

ഷാഫി കൊന്നാലത്ത്, യൂ.പി ഷൌക്കത്ത്, എ.പി.സി മുഹമ്മദ്‌, നാസിൽ കൊടിയത്തൂർ, സി.പി ബീരാൻകുട്ടി, കെ.വി നൗഷാദ്, കെ.വി നിയാസ് തുടങ്ങിയവർ 
നേതൃത്വം നൽകി. കോ. ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി സി.കെ ബീരാൻകുട്ടി സ്വാഗതവും അസീസ് ചാത്തപറമ്പ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post